അടിമുടി മാറി ഡൽഹി. തൊഴിലാളികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യതലസ്ഥാനം. നിർമാണ തൊഴിലാളികൾക്കാണ് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രയ്ക്കായുള്ള പാസ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിതരണം നടത്തി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പലിശനിരക്കിൽ മാറ്റം വരുത്തി റിസർവ് ബാങ്ക്, റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയർന്നു
വെൽഡർമാർ, മിസ്ട്രികൾ, തൊഴിലാളികൾ, കൂലികൾ, പെയിന്റർമാർ, തുടങ്ങി കൺസ്ട്രക്ഷൻ സൈറ്റുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഇനി യാത്രക്കൂലി നൽകാതെ യാത്ര ചെയ്യുവാൻ സാധിക്കും. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സജ്ജീകരിച്ചിട്ടുള്ള 34 രജിസ്ട്രേഷൻ ബൂത്തുകളിലോ പാസിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
‘ചാണകം ഗോപിയെ വെളുപ്പിക്കാന്‍ വന്നതാണോടാ’; മറുപടിയുമായി ടിനി ടോം- വീഡിയോ
ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിലും ക്ലസ്റ്റർ ബസുകളിലും യാത്ര സൗജന്യ പാസ് പ്രയോജനപ്പെടുത്തി യാത്ര നടത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക