കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ കുതിരയുടെ മുഖത്തിന്റെ ആകൃതിയാണ് ചിക്കമംഗളൂരു ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കുദ്രിമുഖ് കൊടുമുടിയുടേത്.
പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സംരക്ഷിത പ്രദേശമായ കുദ്രിമുഖ് ദേശീയ ഉദ്യാനത്തിന് കീഴിലുള്ള ഈ കൊടുമുടി വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ട്രെക്കിങ് സ്പോട്ടാണ്.
അപൂര്‍വമായ നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് കുദ്രിമുഖ്. 6,207 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് മുള്ളയ്യൻഗിരി, ബാബ ബുദാൻഗിരി എന്നിവയ്ക്ക് ശേഷം കർണാടകയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്.
പച്ചപ്പാര്‍ന്ന കുന്നുകളും മൂടൽമഞ്ഞ് നിറഞ്ഞ താഴ്വരകളും കടന്നുള്ള മനോഹരമായ ഒരു യാത്രയാണിത്. ട്രെക്കിങ്ങിനിടെ മാനുകളെയും മയിലുകളെയും മറ്റു വന്യജീവികളെയുമെല്ലാം യഥേഷ്ടം കാണാനാകും.
കലാസയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുള്ളോടി ഗ്രാമത്തിൽ നിന്നാണ് കുദ്രിമുഖ് ട്രെക്ക് ആരംഭിക്കുന്നത്. മുള്ളോടിയിലേക്ക് നേരിട്ട് എത്തുന്നത് എളുപ്പമല്ല.
കലാസയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള കുദ്രിമുഖ് പ്രവേശന കവാടത്തിൽ ആദ്യം എത്തണം. പ്രവേശന കവാടത്തിൽ നിന്ന്, മുള്ളോടി ഗ്രാമത്തിലേക്ക് ഒരു ജീപ്പ് വാടകയ്ക്ക് എടുക്കുക.
ഗോവയിൽ അവധിക്കാലം അടിച്ചുപൊളിച്ച് ശ്രിയ ശരൺ; ബീച്ചിൽ മകളോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ വൈറല്‍
ഇവിടെയാണ് ഫോറസ്റ്റ് ഓഫീസ് സ്ഥിതിചെയ്യുന്നത്. അവിടെനിന്നും അനുമതി വാങ്ങി ട്രെക്കിങ് ആരംഭിക്കാം.
വെള്ളച്ചാട്ടങ്ങളും ചെറിയ അരുവികളുമാണ് ഇവിടെയുള്ള ഏറെ ആകർഷണീയമായ മറ്റൊരു കാഴ്ച. ചെറിയ ചെറിയ അരുവികളിലൂടെ ഇറങ്ങി നടക്കേണ്ടി വരുന്ന ഭാഗങ്ങള്‍ ധാരാളമുണ്ട്.
ജൂൺ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് കുദ്രിമുഖ് ട്രെക്കിങ് ചെയ്യാൻ ഏറ്റവും നല്ല സീസൺ. മഴപെയ്ത് ഇവിടം മുഴുവന്‍ ഒരു പച്ചക്കടല്‍ പോലെയായി മാറുന്ന സമയമാണിത്. കലസ മേഖലയിൽ വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക