കൊച്ചുമകൾ മറിയത്തിന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ചിത്രം കണ്ട് പ്രായം റിവേഴ്സ് ഗിയറിൽ ആണോ എന്ന് പോലും ആരാധകർ ചോദിക്കുന്നുണ്ട്. കൊച്ചുമകൾക്കൊപ്പം വളരെ ചെറുപ്പമായ രീതിയിലാണ് താരം എത്തിയിരിക്കുന്നത്.
അതേസമയം, സിബിഐ 5ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മെയ് ഒന്നാം തിയതി ആയിരുന്നു റിലീസ്. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമയിൽ എന്തോക്കെയാകും കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു സിനിമാസ്വാദകർ. ആ പ്രതീക്ഷ ചിത്രം കാത്തുവെന്നും ഇല്ലെന്നുമുള്ള റിവ്യൂകൾ പുറത്തുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക