മുംബൈ: ഐപിഎല്ലില്‍ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മുംബൈ ഇന്ത്യന്‍സ് നേരിടും. ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
സീസണില്‍ രണ്ട് ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സിന് വന്‍ നാണക്കേട് ഒഴിവാക്കുക മാത്രമാണ് മുന്നിലുള്ള പോംവഴി.
കൊല്‍ക്കത്തയുടെ കാര്യവും ആശാവഹമല്ല. നാല് ജയങ്ങളുമായി മുംബൈയുടെ തൊട്ടുമുകളിലാണ് കെകെആറിന്റെ സ്ഥാനം.
സീസണില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലാണ് മുംബൈ ഇന്ത്യന്‍സ് വിജയിച്ചത്. എന്നാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അസ്തമിച്ചിരുന്നു. അതിനാല്‍ ജയങ്ങളുമായി സീസണ് അവസാനിപ്പിക്കുകയാണ് മുംബൈക്ക് മുന്നിലുള്ള ലക്ഷ്യം.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷാന് കിഷനും ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈക്ക് ആശ്വാസമാകുന്നു.
മത്സരം മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ ഇരുവരും 74 റണ്‍സ് ചേര്‍ത്തിരുന്നു. ഗുജറാത്തിനെതിരെ 21 പന്തില്‍ പുറത്താകാതെ 44 റണ്‍സെടുത്ത ടിം ഡേവിഡ് സ്ഥാനം നിലനിര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക