മുംബൈ: രണ്ടു വയസ്സുകാരിയായ മകൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ അപരിചിതനായ ഒരാൾ തന്റെ വാഹനത്തിൽ വണ്ടി കൊണ്ടിടിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തതായി നടി മാഹി വിജ്.
മുംബൈയിൽവച്ച് തനിക്ക് നേരിട്ട ദുരനുഭവം സമൂഹ മാധ്യമങ്ങളിലൂടെയാണ് നടി പങ്കുവച്ചത്. വണ്ടിയുടെ നമ്പർ വ്യക്തമാക്കുന്ന വിഡിയോ നടി ട്വീറ്റ് ചെയ്തു.
‘ട്വല്‍ത്ത് മാനി’ല്‍ രാഹുല്‍ മാധവ്, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹൻലാല്‍
‘‘എന്റെ കാറിലിടിച്ച് അപകടം സൃഷ്ടിച്ച വ്യക്തി മോശമായി പെരുമാറുകയും ചെയ്തു. ബലാത്സംഗ ഭീഷണിയും മുഴക്കി. ഒപ്പമുണ്ടായിരുന്ന ഭാര്യയും മോശമായി പെരുമാറി.
ഇയാളെ കണ്ടുപിടിക്കാൻ മുംബൈ പൊലീസ് ഞങ്ങളെ സഹായിക്കണം’ – ട്വിറ്ററിൽ മുംബൈ പൊലീസിനെ ടാഗ് ചെയ്തു കൊണ്ട് നടി അഭ്യർഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക