കൽപ്പറ്റ: വയനാട്ടിൽ ബന്ധു വീട്ടിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കഴുത്ത് ഞെരിച്ചാണ് കൊന്നതാണെന്നാണ് സൂചന. കോഴിക്കോട് സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിനാണ് കൊല്ലപ്പെട്ടത്.
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിലെ വിചാരണ ഇന്ന് തുടങ്ങും
പനമരം പൊലീസ് സ്ഥലത്തെത്തി സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തു.
പനമരത്തെ ബന്ധുവീട്ടിൽ ഇന്നലെ രാത്രിയാണ് ഇവർ രണ്ട് വയസുള്ള മകനൊപ്പം വിരുന്നിനെത്തിയത്. കുടുംബപരമായ പ്രശ്നങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പൊലീസ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക