ഇടുക്കി: വാഗമണ്ണിൽ നടൻ ജോജു ജോർജ്ജ് പങ്കെടുത്ത ഓഫ് റോഡ് റൈഡിനെതിരെ പൊലീസ് കേസ്. അനുമതി ഇല്ലാതെ അപകടകരമായ രീതിയിൽ ഓഫ് റോഡ് റൈഡ് നടത്തിയതിനാണ് കേസെടുത്തത്.
കളക്ടർ നിരോധിച്ച റേസിൽ പങ്കെടുത്തതിനാണ് ജോജു ജോർജ് അടക്കമുള്ളവർക്കെതിരായ കേസ്. ഇതോടൊപ്പം സംഘടകർക്കെതിരെയും സ്ഥലം ഉടമയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
മുസ്ലീം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തി; പി സി ജോർജിനെതിരെ വീണ്ടും കേസ്
കെ എസ് യു ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. ഇടുക്കിയിൽ ഓഫ് റോഡ് റെയ്സുകൾ കളക്ടർ നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് പരിപാടി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക