മകള്‍ മാലതി മേരിയുടെ ആദ്യ ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ച് പ്രിയങ്ക ചോപ്ര. മകളെ മാറോട് ചേര്‍ത്തുറക്കുന്ന പ്രിയങ്കക്കൊപ്പം ഭര്‍ത്താവ് നിക്ക് ജോനാസും ഉണ്ട്. ജനുവരിയിലാണ് ഇരുവര്‍ക്കും വാടക ഗര്‍ഭപാത്രത്തില്‍ പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ പേര് മാലതി മേരി എന്നാണെന്ന് പ്രിയങ്ക-നിക് ദമ്പതികള്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തിനൊപ്പം പ്രിയങ്ക പങ്കുവെച്ച കുറിപ്പും ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ”ഞങ്ങളുടെ കുഞ്ഞുവാവ ഒടുവില്‍ വീട്ടിലെത്തി” എന്ന തലക്കെട്ടിലാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. ‘എന്‍.ഐ.സി.യുവില്‍ നൂറിലധികം ദിവസങ്ങള്‍ ചെലവഴിച്ച ശേഷം ഞങ്ങളുടെ കൊച്ചു പെണ്‍കുട്ടി ഒടുവില്‍ വീട്ടിലെത്തി. ഓരോ കുടുംബത്തിന്റെയും യാത്ര വ്യത്യസ്തമാണ്.
ഒരു നിശ്ചിത തലത്തിലുള്ള വിശ്വാസം അതിന് ആവശ്യമാണ്. ഞങ്ങളുടേത് വെല്ലുവിളി നിറഞ്ഞ കുറച്ച് മാസങ്ങളായിരുന്നു എന്നാണ് പിന്നോട്ട് നോക്കുമ്പോള്‍ വ്യക്തമാകുന്നത്. എത്ര വിലപ്പെട്ടതായിരുന്നു ഓരോ നിമിഷവും’ -താരം എഴുതി. മകളെ പരിചരിച്ച ലോസ് ആഞ്ചലസിലെ ആശുപത്രി ജീവനക്കാര്‍ക്കും ഒപ്പം നിന്നവര്‍ക്കും നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക