കെ വി തോമസ് ഒട്ടേറെ അനുഭവസമ്പത്തുള്ള രാഷ്ട്രീയ നേതാവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
എന്ത് തീരുമാനമെടുക്കണമെന്ന് കെ വി തോമസിന് അറിയാം. പാർട്ടിയിൽ വരാൻ ആര് താത്പര്യം പ്രകടിപ്പിച്ചാലും സ്വാഗതം ചെയ്യും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും അതുപോലെതന്നെ സിപിഐഎം സ്ഥാനാർത്ഥിയെ നിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പാർട്ടി ചർച്ച ചെയ്തിട്ടാണ് തീരുമാനിച്ചത്.
സഭയുടെ സ്ഥാനാർത്ഥി എന്ന് പറയുന്നത് അടിസ്ഥാന രഹിതം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക