കെ വി തോമസിന്റെ വരവ് എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പറഞ്ഞു. കൂടുതൽ പ്രതികരണങ്ങൾ പാർട്ടി നേതാക്കൾ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മണ്ഡലത്തിലെ വികസനത്തിന് വേണ്ടിയാണ് എല്ലാവരും എൽഡിഎഫിലേക്ക് വരുന്നത്. വികസനത്തിനോട് ഒപ്പം ചേർന്ന് നിൽക്കുന്നവർ ഞങ്ങൾക്കൊപ്പം ഉണ്ടാകും. മണ്ഡലത്തിൽ ഇത്തവണ തീർച്ചയായും ഒരു മാറ്റം ഉണ്ടാക്കണമെന്ന് ജോ ജോസഫ് പറഞ്ഞു.
എന്നാൽ തൃക്കാക്കരയിൽ പ്രചാരണത്തിനായി കെ വി തോമസ് ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വ്യക്തമാക്കി. അതേസമയം തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക