അബുദാബി: അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അബുദാബി ഹിന്ദു ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
‘ഞങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തിന്റെ വേദന നിറഞ്ഞ നിമിഷത്തില്‍ രാജകുടുംബത്തിനും യുഎഇയിലെ ജനങ്ങള്‍ക്കും ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി’ ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ഥ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
‘സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും കേന്ദ്രമാകാനും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും ദീപസ്തംഭമായി മാറാനും ശൈഖ് ഖലീഫയുടെ നേതൃത്വത്തിലൂടെ രാജ്യത്തിന് സാധിച്ചു.
വരും ദിവസങ്ങളില്‍ ബാപ്സ് ഹിന്ദു ക്ഷേത്രത്തിലും വിശ്വാസികളുടെ വീടുകളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുമെന്നും’ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക