മനാമ: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തെ തുടര്‍ന്ന് ബഹ്റൈനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് ഇക്കാലയളവില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ ഖലീഫയുടെ ഉത്തരവില്‍ പറയുന്നു. യുഎഇയിലെ ജനങ്ങള്‍ക്ക് വേണ്ടിയും അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ക്ക് വേണ്ടിയും സേവനമനുഷ്ഠിച്ച നേതാവായിരുന്നു ശൈഖ് ഖലീഫയെന്ന് ബഹ്റൈന്‍ റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒമാനിലും മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് ദുഃഖാചരണമെന്ന് ഒമാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക