ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 32.5 കോടി വിലമതിക്കുന്ന 61.5 kg സ്വർണം പിടിച്ചെടുത്തു.
‘ഗോൾഡൻ ടാപ്പ്’ എന്ന പേരിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ ഓപ്പറേഷനിലാണ് സ്വർണം പിടികൂടിയത്. ഇറക്കുമതി ചെയ്ത ട്രയാംഗിൾ വാൽവുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 24 കാരറ്റ് സ്വർണം കണ്ടെത്തിയത്.
ചരക്ക് ചൈനയിലെ ഗ്വാങ്ഷൗവിൽ നിന്ന് ജപ്പാൻ എയർലൈൻസ് വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിൽ എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക