ഓരോ ദിവസം കഴിയുന്തോറും മിന്നും പ്രകടനമാണ് യാഷ് ചിത്രം കെജിഎഫ് 2 ബോക്സ് ഓഫീസിൽ കാഴ്ചവയ്ക്കുന്നത്.
സിനിമയ്ക്ക് അകത്തും പുറത്തും, ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചും ചിത്രം മുന്നേറുകയാണ്. ഈ അവസരത്തിൽ സംവിധായകന് രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ് ആണ് ശ്രദ്ധനേടുന്നത്.
“എനിക്ക് തോന്നുന്നു, കെജിഎഫ് 2 ഒരു വടവൃക്ഷം പോലെയാണ്, അതിന്റെ നിഴലില്‍ പോലും ഒരു മരവും വളരുന്നില്ല.
ഒരു വലിയ ഇരുണ്ട മേഘം പോലെയാണ് മറ്റെല്ലാ വമ്പന്‍ സിനിമകള്‍ക്കും മേല്‍ നിഴല്‍ വീഴ്ത്തുന്നത്, കറുത്ത മേഘങ്ങളുടെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുന്നു.
‘പഴയ ഫാഷന്‍’ ബിഗ്ടിക്കറ്റ് റിലീസുകളെ വിഴുങ്ങുന്ന മണല്‍ പോലെയാണ് കെജിഎഫ് 2” എന്നാണ് തുടരെയുള്ള ട്വീറ്റുകളിൽ രാം ഗോപാല്‍ വര്‍മ്മ കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക