നടൻ കൃഷ്ണ ശങ്കറിനെ നായകനാക്കി ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന ‘കൊച്ചാളി’ന്റെ ടീസറെത്തി. ആദ്യ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ദ്രൻസും കൃഷ്ണ ശങ്കറും തമ്മിലുള്ള കോമ്പിനേഷൻ സീനുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദുൽഖറും മഞ്ജു വാര്യരും ചേർന്നാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.
ഷെെന്‍ ടോം ചാക്കോ, ഷറഫുദ്ദീന്, വിജയരാഘവൻ, രഞ്ജി പണിക്കർ, മുരളി ഗോപി, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, ശ്രീകാന്ത് മുരളി, ചെമ്പിൽ അശോകൻ, മേഘനാഥൻ, അസീം ജമാൽ, അക്രം മുഹമ്മദ്, ചൈതന്യ, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാ രഞ്ജിനി, ആര്യ സലിം തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം മിഥുന് പി. മദനന്, പ്രജിത്ത് കെ. പുരുഷന് എന്നിവര്‍ എഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക