ഗോതമ്പിന്റെ കയറ്റുമതിയ്ക്ക് താത്കാലികമായി നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഗോതമ്പ് ഉത്പാദിപ്പിക്കുന്നതിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ.
ഗോതമ്പിന്റെ വില ആഭ്യന്തര വിപണിയിൽ കുതിച്ചുയർന്നതിനു പിന്നാലെയാണ് തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് വന്നത്.
നിഗൂഢതയുമായി ട്വൽത്ത് മാന്റെ’ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി
അതേസമയം ഉള്ളി വിത്തുകളുടെ കയറ്റുമതിയ്ക്കും നിയന്ത്രണം ഏർപ്പെടുത്തുവാനാണ് തീരുമാനം. എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചിട്ടുണ്ട്.
അമിതവണ്ണവും പ്രമേഹവും കുറയ്ക്കും ഹുന്സ ടീ തയ്യാറാക്കാം
എന്നാൽ, കരാർ ഒപ്പിട്ടിട്ടുള്ള കയറ്റുമതികൾക്ക് ഈ തീരുമാനം ബാധകമായിരിക്കില്ല. അതിനിടെ മറ്റുള്ള രാജ്യങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി ഉണ്ടാകുകയാണെങ്കിൽ സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്രത്തിന്റെ അനുമതിയോടെ കയറ്റുമതി അനുവദിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക