ചവറ: ദേശീയപാത മുറിച്ചു കടക്കവെ ആരോഗ്യവകുപ്പ് ജീവനക്കാരൻ ടാങ്കർ ലോറിയിടിച്ചു മരിച്ചു.
നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയിലെ ക്ലാർക്ക് കം ടൈപ്പിസ്റ്റ് ചവറ സൗത്ത് വടക്കുംഭാഗം സ്വാതിയിൽ രാധാകൃഷ്ണപിള്ള (59) ആണ് മരിച്ചത്.
ഇന്നു പുലർച്ചെ ചവറ തട്ടാശ്ശേരി ജംക്ഷനിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് ഇടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക