തിരുവനന്തപുരം : സംസ്ഥാനത്ത് അതീതീവ്ര മഴ മുന്നറിയിപ്പ് . നാല് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്.
ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് , വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴയുടെ റെഡ് അലർട്ട് നൽകിയിട്ടുള്ളത്.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. മഴ നിൽക്കുന്നതിനാൽ മുന്നൊരുക്കങ്ങൾ നടത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു, ദുരന്ത സാധ്യത മേഖലകളുടെ പട്ടിത തയാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക