ജമ്മുകശ്മീരിലെ റമ്പാനിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുവീണു നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. തുരങ്കത്തിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഒരാളെ രക്ഷപ്പെടുത്തി.
ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. ഇതിനകത്ത് 7 പേർ കുടുങ്ങികിടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കരസേനയുടെയും പൊലീസിന്റെയും സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അമിതമായി മണ്ണ് മുകളിലേക്ക് ഇടിഞ്ഞുവീണത് കൊണ്ട് അത് മുഴുവനായി മാറ്റിയാൽ മാത്രമേ രക്ഷാപ്രവർത്തനം നടക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക