മുംബൈ: എം എസ് ധോണിയുടെ അവസാന ഐപിഎല്‍ മത്സരമാണ് ഇന്നത്തേത് എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തോടെ ധോണി സിഎസ്കെ ജേഴ്സി അഴിക്കും എന്നാണ് പല ആരാധകരും പ്രതീക്ഷിക്കുന്നത്.
ഇത്തരത്തില്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് നിരവധി ട്വീറ്റുകള്‍ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഈ ട്വീറ്റുകള്‍ വിശ്വസിക്കരുതെന്നും ധോണി അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ കാണുമെന്നുമാണ് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്രയുടെ പ്രവചനം.
‘അടുത്ത സീസണിലേക്ക് പുതിയ നായകനെ സിഎസ്കെ നോക്കും, എന്നാല്‍ പുതിയ ക്യാപ്റ്റനെ സഹായിക്കാന്‍ ധോണി അടുത്ത സീസണിലും ടീമില്‍ കാണും’ എന്നാണ് ചോപ്ര പറയുന്നത്.
ഐപിഎല്ലിൽ പ്ലേഓഫ് ഉറപ്പിച്ച രാജസ്ഥാൻ റോയൽസാണ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ എതിരാളികള്‍. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക