കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ് ബാബു കണ്ടെത്താൻ ഊർജിത ശ്രമമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു.
വിജയ് ബാബു നാളെ ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.
വിജയ് ബാബു ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയ ജോർജിയയിലെ എംബസിയുമായി പൊലീസ് ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു.
ആദ്യം വിദ്യാഭ്യാസം, പിന്നെ ജോലി, അതു കഴിഞ്ഞുമാത്രം കല്ല്യാണം; അനുഭവം കൊണ്ടാണ് പറയുന്നത്, കോടതിക്കകത്ത് ഇരുന്ന് നീറിയത് പോലെ ഒരു അച്ഛനും വരുത്തരുതെന്നാണ് പ്രാര്‍ത്ഥനയെന്ന് വിസ്മയയുടെ അച്ഛന്
പാസ്പോർട്ട് റദ്ദാക്കിയതിനാൽ വിജയ് ബാബുവിനെ ഡീപോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ആവശ്യമെങ്കിൽ പൊലീസ് സംഘം ജോർജിയയിലേക്ക് പോകുന്നതും പരിഗണനയിൽ ഉണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
നേരത്തെ മെയ് 19-ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക