തിരുവനന്തപുരം: എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ത്ത് കെസിബിസിയും എന്‍എസ്എസും.
എയ്ഡഡ് നിയമനം ഏറ്റെടുക്കുമെന്നത് സര്‍ക്കാരിന്റെ ഭീഷണിയാണെന്നും ക്രമക്കേട് നടത്തുന്ന മാനേജ്മെന്റിനെതിരെയാണ് നടപടി വേണ്ടതെന്നും കെസിബിസി പറഞ്ഞു.
എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് എന്‍എസ്എസും വ്യക്തമാക്കി. സിപിഎം നീക്കത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്.
എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാല്‍ എയ്ഡഡ് സ്കൂള്‍ നിയമനം പിഎസ്സിക്ക് വിടാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
സര്‍ക്കാര്‍ ശമ്പളം നല്കുമ്പോള് മാനേജ്മെന്റ് നിയമം വേണ്ട. സംവരണം പാലിച്ചുള്ള നിയമനം പിഎസ്സി നടത്തട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക