നോയിഡ: കുടുംബത്തിൽ നിരന്തരം ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതിൽ ദൈവത്തോട് ദേഷ്യം തോന്നി ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങൾ തകർത്ത് യുവാവ്.
27 കാരനായ വിനോദ് കുമാറാണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ തകർത്തത്. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ല സ്വദേശിയായ ഇയാളെ നോയിഡയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന മൂന്ന് വിഗ്രഹങ്ങൾ തകർത്ത നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിൽ പൂജാരി ഇല്ലെന്നും പരാതിയിൽ നടപടിയെടുക്കുമെന്നും മുൻകരുതൽ നടപടിക്കായി സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക