പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്കിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. പഴയ നിരക്കിൽ ടോൾ പിരിക്കണം എന്നാണ് ഹൈക്കോടതി സിംഗിൽ ബെഞ്ചിന്റെ ഉത്തരവ്.
ടോൾ പിരിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടോൾ കമ്പനി ബസ് ഉടമകൾക്ക് എതിരെ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ കക്ഷി ചേർന്ന അഡ്വ. ഷാജി കെ കോടങ്കണ്ടത്താണ് പണി പൂർത്തിയാകാതെ അമിത നിരക്ക് ഈടാക്കുന്നത് ചോദ്യം ചെയ്തത്.
പണി പൂർത്തിയാക്കാതെ കമ്പനിക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതും ചോദ്യം ചെയ്തെങ്കിലും,വേറെ ഹർജി നൽകാനായിരുന്നു ഹൈക്കോടതി നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക