തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കോടതി റിമാന്‍ഡ് ചെയ്ത പി.സി.ജോര്‍ജിനെ ഇന്നലെ വൈകുന്നേരത്തോടെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്.
ആരോഗ്യ കാരണങ്ങളാണ് ഈ മാറ്റം. മറ്റു തടവുകാര്‍ക്കു നല്കുന്ന ഭക്ഷണം തന്നെയാണ് പി.സി.ജോര്‍ജിനും നല്‍കിയത്.
ഉച്ചയ്ക്ക് ജയില്‍ ഭക്ഷണമാണ് നല്‍കിയത്. ചോറ്, സാമ്പാര്‍, അവിയല്‍, തൈര് എന്നിവയായിരുന്നു ജയിലിലെ ഉച്ചഭക്ഷണം. വൈകിട്ടു ചായയും നല്‍കിയശേഷമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. അവിടെ മെഡിക്കല്‍ സെല്ലിലേക്ക് മാറ്റി.
പുതിയ ബൈക്ക് വാങ്ങി സുഹൃത്തുക്കളെ കാണിച്ച് തിരിച്ചുവരുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം
ആശുപത്രി ബെഡ്, കസേര, ഡസ്ക് എന്നീ സൗകര്യങ്ങള്‍ ആശുപത്രി സെല്ലില്‍ ലഭിക്കും. മെഡിക്കല്‍ ഓഫിസര്‍ അദ്ദേഹത്തെ പരിശോധിച്ചു. ആരോഗ്യത്തില്‍ പ്രത്യേക പ്രശ്നമില്ലെന്നും ജോര്‍ജിനെ ഡോക്ടര്‍ അറിയിച്ചു.
ഉറങ്ങുമ്പോള്‍ ശ്വാസ തടസം ഉണ്ടാകാതിരിക്കുന്നതിനുള്ള ഓക്സിജന്‍ മാസ്ക് ഉപയോഗിക്കാന്‍ ജോര്‍ജിനു അനുമതി നല്കി. വൈകുന്നേരം ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് നല്‍കിയത്. വായനയ്ക്കായി ജോര്‍ജിന് മാഗസിനുകള്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക