കഴിഞ്ഞ ദിവസമാണ് 52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. പിന്നാലെ വിമർശനങ്ങളും ഉയർന്നു.
ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും അവാർഡുകൾ ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് നടന്നത്. ഇതിന്റെ ഭാഗമായി ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേര്‍ വിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തു.
ഇതിനിടയില്‍ ഇന്ദ്രൻസിനെ പ്രശംസിച്ച് നടി സീമാ ജി നായർ രംഗത്തെത്തി. ഓരോ സിനിമകൾ കാണുമ്പോളും നമ്മളെ അത്ഭുദപെടുത്തുന്ന “ചെറിയ വലിയ മനുഷ്യൻ ” ആണ് ഇന്ദ്രൻസ് എന്ന് സീമ കുറിക്കുന്നു.
ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും നോക്കി കാണുന്ന ഇന്ദ്രൻസേട്ടൻ ഓരോ സിനിമകൾ കാണുമ്പോളും നമ്മളെ അത്ഭുദപെടുത്തുന്ന “ചെറിയ വലിയ മനുഷ്യൻ “..ആദ്യത്തേ ചിത്രം മുതൽ ഇപ്പോൾ “ഉടൽ “വരെ എത്തി നിൽക്കുന്ന ഒരു അത്ഭുതപ്രതിഭയെ ഞങ്ങളെല്ലാവരും നോക്കി കാണുന്നു ..ഇന്നലെ എന്തെക്കെയൊ പ്രതീക്ഷിച്ചു ..
പ്രതികരിക്കാൻ ഇവിടെ എഴുതുക