പാര്‍ലമെന്റ് അംഗങ്ങളുടെ പെന്ഷന് സംബന്ധിച്ച ചട്ടത്തിന് ഭേദഗതി. മുന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പെൻഷൻ ഉൾപ്പെടുന്ന ചട്ടമാണ് ഭേദഗതി ചെയ്തിരിക്കുന്നത്.
ഭേദഗതിയോടെ മുന്‍ എം.പി.മാര്‍ക്ക് ഒന്നിലധികം പെന്ഷന് വാങ്ങാൻ സാധിക്കുമെന്ന അവസ്ഥയ്ക്ക് മാറ്റം വന്നു. ഇനി മുതൽ മുൻപ് എം.എല്‍.എ.യും എം.പി.യുമായിരുന്ന വ്യക്തിക്ക് ഒരു പെന്ഷന് മാത്രമേ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ.
ഹൃദയത്തെ സംരക്ഷിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…
കേന്ദ്ര – സംസ്ഥാന സര്‍വീസുകളിലോ തദ്ദേശസ്ഥാപനങ്ങളിലോ കോര്‍പ്പറേഷനുകളിലോ പദവിയിലിരുന്ന ശമ്പളം വാങ്ങിക്കുന്ന മുന്‍ എം.പി.മാര്‍ക്കും പെന്ഷന് വാങ്ങുന്നവര്‍ക്കും മുന്‍ എം.പി. എന്ന നിലയില്‍ പെന്ഷന് ലഭ്യമാകുകയില്ല. പെൻഷൻ പരിഷ്കരിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കി തന്നെ ഒപ്പ് വച്ച് നൽകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക