നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുരുന്നുകൾ ഉൾപ്പെടെ ഇന്ന് സ്കൂളുകളിലേക്ക് എത്തുന്നത്. ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സമ്പൂർണ അധ്യയന വർഷത്തിന് വീണ്ടും തുടക്കമിടുന്നത്. കുട്ടികളെ വരവേൽക്കുന്നതിനായി വിദ്യാലയങ്ങളെല്ലാം മനോഹരമാക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തോടെയാണ് സ്കൂളുകളിൽ കുട്ടികളെ വരവേൽക്കുക.
എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ?
പുതിയൊരു അധ്യയന വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം ക്ലാസ് മുറികളെല്ലാം പെയിന്റടിച്ച്, കാർട്ടൂൺ കഥാ പാത്രങ്ങളുമൊക്കെയായി വർണ്ണ മനോഹരമാക്കിയും , പരിസരവുമെല്ലാം വൃത്തിയാക്കി അലങ്കാരപ്പണികൾ ചെയ്തും ആകർഷകമാക്കി കഴിഞ്ഞിട്ടുണ്ട്. പ്രവേശനോത്സവത്തോടെ കുട്ടികളെ വരവേൽക്കാൻ ഘോഷയാത്രയും, കലാപരിപാടികളുമെല്ലാം വിവിധ സ്കൂളുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഉറക്കം കുറവാണോ? ഗാഢനിദ്രയ്ക്ക് 5 പൊടികൈകൾ
പുതിയ യൂണിഫോമും, ബാഗും, കുടയും, പുസ്തകങ്ങളുമെല്ലാമായി സ്കൂളിലെത്താനുള്ള സന്തോഷത്തിലാണ് കുട്ടികളും. കളിയും, ചിരിയും, കൊഞ്ചലും, സൗഹ്യദങ്ങളുമില്ലാതെ പോയ നഷ്ടകാലത്തിന്റെ പുതിയ വീണ്ടെടുപ്പ് കൂടിയാണ് ഇനിയുള്ള അധ്യയനകാലം. ഓൺലൈൻ പഠനം മാറ്റിവച്ച് കളികളും കുസൃതികളുമായി ഇനി കുരുന്നുകൾ ഒന്ന് ചേരും. കുട്ടികളെ വരവേൽക്കാനായി അധ്യാപകരും, ഇത്തവണ വലിയ ആവേശത്തിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക