സംസ്ഥാനത്ത് വൃക്ക രോഗികൾക്ക് ധന സഹായം നൽകുന്നു. അർഹരായ എല്ലാ വൃക്ക രോഗികൾക്കും എല്ലാ മാസവും നാലായിരം രൂപ വീതം നൽകുവാനാണ് തീരുമാനം. ആഴ്ചയിൽ ആയിരം രൂപ വച്ച് മാസത്തിൽ നാലായിരം രൂപ എന്ന രീതിയിലായിരിക്കും നൽകുക.
ഇതുവരെ ഈ ആനുകൂല്യം നിലനിന്നിരുന്നു എങ്കിലും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആനുകൂല്യം ലഭിച്ചിരുന്നില്ല. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് – നഗരസഭാ വാർഷിക പദ്ധതികളിൽ നൽകാവുന്ന സബ്സിഡി മാർഗ രേഖയിലാണ് ധനസഹായവുമായി ബന്ധപ്പെട്ടുള്ള വിശദംശങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക