ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബെൻസ് കാറിൽ കൂട്ട ബലാത്സംഗം ചെയ്തു. രാജ്യത്തെ നടുക്കിയ ക്രൂര കൃത്യം നടന്ന ബെൻസ് കാറിന്റെ രജിസ്ട്രേഷൻ ടിആർഎസ് നേതാവിന്റെ പേരിലാണ്.
സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശി ഷാദുദ്ദിൻ മാലിക്കാണ് അറസ്റ്റിലായത്.
പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പേർക്ക് 18 വയസ് മാത്രമാണ് പ്രായം.
എംഎൽഎയുടെ മകൻ ഉൾപ്പടെ അഞ്ച് പേരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമായിരുന്നു നടന്നിരുന്നത്. കഴിഞ്ഞ മാസം 28ന് രാത്രി സുഹൃത്തുക്കളുമൊത്ത് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്.
സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി ഒറ്റയ്ക്കായ തക്കം നോക്കി ബെന്‍സ് കാറില്‍ എത്തിയ അഞ്ചംഗ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കാറിൽ കയറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക