ആലുവയിൽ സ്വർണ പണിക്കാരനെയും കുടുംബത്തെയും ബന്ദിയാക്കി സ്വർണവും പണവും കവർന്നു.
ഇൻകം ടാക്സ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ നാലംഗ സംഘം ആലുവ ബാങ്ക് കവലയിൽ താമസിക്കുന്ന സഞ്ജയുടെ വീട്ടിൽ നിന്നും 37.5 പവൻ സ്വർണവും 1,80,000 രൂപയുമാണ് തട്ടിയെടുത്തത്.
സംഘം മടങ്ങിയ ശേഷം നൽകിയ മൊബൈൽ നമ്പറിൽ വിളിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. സിസിറ്റിവി ദൃശ്യങ്ങൾ കിട്ടാതിരിക്കാൻ ഹാർഡ് ഡിസ്ക്കും തട്ടിപ്പ് സംഘം കൊണ്ടുപോയി.
തൊട്ടടുത്ത ഹോട്ടലിൽ നിന്നും കിട്ടിയ സിസിറ്റിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആലുവ പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക