ഔഷധത്തിന്റെ ഗുണം ചെയ്യുന്ന ഭക്ഷ്യവസ്തുവാണ് ഇഞ്ചി. ഇഞ്ചി കൃഷി ചെയ്യുകയെന്നത് അല്‍പ്പം വിഷമമുള്ള കാര്യമാണ്. പെട്ടെന്നു രോഗങ്ങളും കീടങ്ങളും ബാധിക്കുമെന്നതാണ് കാരണം. മഴക്കാലത്ത് ഇഞ്ചിയില്‍ കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് വാട്ട രോഗം.
ചെടികള്‍ പെട്ടെന്ന് വാടുകയും കടചീയുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണം. പച്ചവാട്ടം എന്നറിയപ്പെടുന്ന ഈ രോഗം പടര്‍ന്നു കഴിഞ്ഞാല്‍ നിയന്ത്രിക്കാന്‍ അല്‍പ്പം പാടാണ്. ഏക്കറുകണക്കിന് ഇഞ്ചിത്തോട്ടങ്ങള്‍ നശിപ്പിച്ചു കര്ഷകന് വലിയ നഷ്ടം വരുത്തിവയ്ക്കുന്ന രോഗമാണിത്.
രോഗം ബാധിച്ച ചെടികള്‍ പിഴുത് മാറ്റുക എന്നത് നിര്‍ബന്ധമാണ്. ഇതിനു ശേഷം കുമ്മായം സെന്റൊന്നിന് 2.5 കിലോ വീതമിടണം. എന്നിട്ട് ഒരാഴ്ച കഴിഞ്ഞ് ഒരു കിലോഗ്രാം സ്യൂഡോമോണാസ് 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ 20 കിലോ മണലുമായി ചേര്‍ത്ത് രോഗം ബാധിച്ച തടങ്ങളിലും അതിനുശേഷം ചുറ്റുമുളള തടങ്ങളിലുമിട്ട് കൊടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക