ജർമൻ ആഡംബര വാഹന നിർമാതാക്കളാണ് മെഴ്സിഡീസ് ബെൻസ് എന്ന് എല്ലാവർക്കും അറിയാം. ഇപ്പോഴിതാ ബെൻസിന്റെ പുതിയൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
റവന്യൂകമ്മി സഹായധനം; കേരളത്തിന് ലഭിക്കുക 1097 കോടി രൂപ
ബെൻസ് പത്ത് ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു എന്നാണ് വിവരം. ബ്രേക്കിങ് സംവിധാനത്തിലുണ്ടായ തകരാർ മൂലമാണ് ഇത്തരമൊരു നടപടിക്ക് തയ്യാറെടുത്തിരിക്കുന്നത്.
ഓൺലൈൻ വഴി മാസം ബുക്ക് ചെയ്യാവുന്ന ട്രെയിൻ ടിക്കറ്റുകളുടെ എണ്ണം ഇരട്ടിയാക്കി
മൊത്തം 9,93,407 വാഹനങ്ങളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്. ഇതിലുള്ളതിൽ തന്നെ ഏഴ് ലക്ഷത്തോളം ജർമനിയിൽ നിന്നുള്ള വാഹനങ്ങളാണ്. 2004 നും 2015 നും ഇടയിൽ തന്നെ നിർമിച്ച എം.എൽ.ജി.എൽ സ്പോർട്സ് യൂട്ടിലിറ്റി സീരീസിലെ കാറുകളും ആർ ക്ലാസ് ലക്ഷ്വറി മിനിവാൻ വിഭാഗത്തിലുള്ള വാഹനങ്ങളുമാണ് തിരിച്ചു വിളിക്കുവാൻ തയ്യാറെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക