ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ന് ഇന്ത്യന്‍ ടീമിനെ നയിക്കുന്നതോടെ റിഷഭ് പന്തിന് റെക്കോര്‍ഡ്.
ടി20യിൽ ഇന്ത്യയുടെ രണ്ടാമത്തെ പ്രായം കുറഞ്ഞ നായകനാണ് 24കാരനായ റിഷഭ് പന്ത്. സുരേഷ് റെയ്നയ്ക്ക് ശേഷം ട്വന്റി 20യിൽ നായകനാകുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്കാണ് ജന്മനാട്ടിൽ റിഷഭ് പന്ത് ഇറങ്ങുന്നത്.
ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ഐപിഎല്ലിൽ റിഷഭ് പന്തിനെ ബാധിച്ചെന്ന ആക്ഷേപങ്ങള്‍ ഉള്ളപ്പോഴാണ് ദേശീയ ടീം നായകപദവിയിൽ എത്തുന്നത്.
2017 ഫെബ്രുവരിയിൽ രാജ്യാന്തര ട്വന്റി 20 അരങ്ങേറ്റം നടത്തിയ പന്ത് 43 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഡൽഹി ക്യാപ്പിറ്റല്‍സിനെ 30 ട്വന്റി 20യിൽ നയിച്ച റിഷഭ് പന്തിൽ 17ൽ വിജയിച്ചിട്ടുണ്ട്.
എന്നാൽ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പന്തിന്റെ പിഴവുകള്‍ ഡൽഹിയുടെ പരാജയത്തിന് വഴിയൊരുക്കിയെന്ന ആക്ഷേപം ശക്തമായിരുന്നു.
മറ്റ് മുതിര്‍ന്ന താരങ്ങള്‍ ഇല്ലാത്തതിൽ വൈസ് ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയുടെ നിയമനം വേഗത്തിലായി. ഐപിഎല്ലില്‍ കിരീടം നേടിയ ഗുജറാത്ത് ടീമിനെ നയിച്ച പാണ്ഡ്യ നെറ്റ്സിൽ ബൗളിംഗിലും സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക