ഇടുക്കി: ചെങ്കുളം ഡാമിന് സമീപം റോഡരികിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെങ്കുളം സ്വദേശി നാലാനിക്കൽ ജിമ്മി ( 28 )യെ ആണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്കുളം പുത്തൻപുരക്കൽ ചന്ദ്രനെ ഇന്നലെ രാവിലെ ഡാമിന് സമീപം റോഡു വക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ചന്ദ്രൻ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോകാൻ, അതുവഴി വന്ന ജിമ്മിയുടെ ബൈക്കിൽ കൈകാണിച്ച് കയറിപ്പോയിരുന്നു. വഴിമധ്യേ ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. എന്നാൽ പരിക്കേറ്റ ചന്ദ്രനെ ആശുപത്രിയിൽ എത്തിക്കാനോ നാട്ടുകാരെ അറിയിക്കുവാനോ തയ്യാറാവാതെ ജിമ്മി ബൈക്കിൽ കടന്നു കളഞ്ഞു
ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയ ശേഷം നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തെ തുടർന്നാണ് നാട്ടുകാരനായ ജിമ്മിയെ പോലീസ് ഇന്ന് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. വെള്ളത്തൂവൽ സിഐആർ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നടപടികൾ പൂർത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക