കമല്ഹാസന്, സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന വിക്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുമ്പോൾ പ്രേക്ഷക മനസ്സില്‍ തന്റേതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
കേരളത്തിലും ചിത്രം ഹിറ്റായി പ്രദര്‍ശനം തുടരവേ സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.
ഷൂട്ടിങ്ങ് സമയത്ത് ഫഹദ് ഫാസിലുമായുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ലോകേഷ് കനകരാജ്. ബിഹൈന്ഡ്വുഡ്സ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് ലോകേഷിന്റെ പ്രതികരണം.വിചാരിച്ചതിലും നേര്‍വിപരീതമായിരുന്നു ഫഹദ്. കേരളത്തിലെ സൂപ്പര്‍സ്റ്റാറാണ്, അവിടെനിന്നും ഇവിടെ വന്ന് ജോലി ചെയ്യുകയാണ്. അതിന്റെ ഒന്നും അദ്ദേഹം സെറ്റില്‍ കാണിച്ചിരുന്നില്ല.
ഫഹദ് വരുമ്പോളൊക്കെ സെറ്റ് നല്ല ജോളിയായിരിക്കും. സേതു അണ്ണന് (വിജയ് സേതുപതി) വന്നാല്‍ സെറ്റില്‍ ജോളിയായിരിക്കും അതുപോലെയായിരുന്നു ഫഹദും. ഷൂട്ട് കഴിഞ്ഞാല്‍ ഒരുമിച്ച് പുറത്തുപോകും. ഷൂട്ട് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഞങ്ങളെ ‘മച്ചി’ എന്നൊക്കെ വിളിച്ചു തുടങ്ങി,’ ലോകേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക