പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തോടും ജനങ്ങളോടും കൂറ് കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരും ദിവസങ്ങളില്‍ രാജ്യത്തെ പണപ്പെരുപ്പം കുതിച്ചുയരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സര്‍ക്കാര്‍ മുന്നോട്ടുവെച്ച തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലമുണ്ടായ പണപ്പെരുപ്പത്തിന്റെ ഭാരം സാധാരണക്കാരന് ചുമക്കേണ്ട അവസ്ഥയായെന്നും രാഹുല്‍ പറഞ്ഞു.മോദി സര്‍ക്കാര്‍ രാജ്യത്തോടോ ജനങ്ങളോടോ കൂറ് കാണിച്ചിട്ടില്ല.
‘ഞാന്‍ പണപ്പെരുപ്പത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. രാജ്യത്ത് വരും ദിവസങ്ങളില്‍ പണപ്പെരുപ്പം കുറയുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് തെറ്റായ ധാരണ മാത്രമാണ്. വരും ദിവസങ്ങളില്‍ മോദി സര്‍ക്കാരിന്റെ പതിയ ആക്രമണത്തിന് തയ്യാറായിക്കോളൂ,എന്നും രാഹുൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക