രക്തസമ്മർദ്ദം ഹൃദയത്തെയും വൃക്കകളെയും മാത്രമല്ല, ലൈംഗിക ജീവിതത്തെയും ബാധിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ ലൈംഗിക ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം. ഹൈപ്പർടെൻഷൻ ഉദ്ധാരണക്കുറവിന് (ED) കാരണമാവുകയും ലിബിഡോ (സെക്സ് ഡ്രൈവ്) അല്ലെങ്കിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗിക താൽപ്പര്യം കുറയ്ക്കുന്നതിനും കാരണമാകുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻവ്യക്തമാക്കുന്നു.
രക്താതിമർദ്ദം രക്തസിരകളുടെ പാളിക്ക് പരിക്കേൽപ്പിക്കും. ഇത് ധമനികളുടെ കാഠിന്യത്തിനും സങ്കോചത്തിനും കാരണമാകുന്നു. രക്താതിമർദ്ദം പെൽവിക് ഏരിയയിലേക്കുള്ള മതിയായ ഒഴുക്ക് തടയുകയും ലെെംഗിക താൽപര്യം കുറയ്ക്കുകയും ചെയ്യും.
ഹൈപ്പർടെൻഷനെ തുടർന്ന് ഉണ്ടാകുന്ന പ്രയാസങ്ങൾ സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് കൂടുതൽ അലട്ടുന്നത്. അതിലൊന്നാണ് ആവശ്യമായ രക്തചംക്രമണം ലിംഗത്തിൽ ഇല്ലാതിരിക്കുമ്പോഴാണ് ഉദ്ധാരണക്കുറവ് സംഭവിക്കുന്നത്.
രക്താതിമർദ്ദമുള്ള സ്ത്രീകൾക്ക് ലിബിഡോ കുറയുകയും ലൈംഗികതയോടുള്ള ആഗ്രഹം കുറയുകയും ചെയ്തേക്കാം.
ലൈംഗിക ജീവിതത്തിൽ ഈ സ്വാധീനം പുരുഷന്മാരുടെയും സ്ത്രീകളുടെയും മാനസിക ആരോഗ്യത്തിലും സ്വാധീനം ചെലുത്തും. പലരും സമ്മർദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്നു. ചിലർക്ക് ക്ലിനിക്കൽ ഡിപ്രഷൻ പോലും അനുഭവപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക