കൽപ്പറ്റ: സുൽത്താൻ ബത്തേരിക്ക് അടുത്ത് ഫെയർലാന്റ് കോളനിയിൽ യുവാവ് മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നു.
പ്രദേശ വാസിയായ നിസാർ (32) ആണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്. വീടിന് സമീപത്തെ ടവറിന്റെ മുകളിലാണ് നിസാർ കയറിയിരിക്കുന്നത്.
പൊലിസും ഫയർ ഫോഴ്സും നാട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമം തുടരുന്നുണ്ട്. ഫയർ ഫോഴ്സ് ജീവനക്കാരും ടവറിലേക്ക് കയറി.
എന്നാൽ ഇവർക്ക് നിസാറിന്റെ അടുത്തെത്താൻ കഴിഞ്ഞില്ല. പക്ഷെ നിസാറുമായി സംസാരിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക