ഭക്ഷണം പോലെ തന്നെ ആരോഗ്യത്തിന്റെ അടിസ്ഥാനപരമായ ആവശ്യം തന്നെയാണ് ഉറക്കവും. എന്നാല്‍ പലരും ഉറക്കത്തിന് വേണ്ട പ്രാധാന്യം നല്‍കാറില്ല എന്നതാണ് സത്യം. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന തലച്ചോറിനും ശരീരത്തിനുമെല്ലാം നാം വിശ്രമം നല്‍കുന്നത് ഉറങ്ങുമ്പോഴാണ്. എങ്കില്‍ മാത്രമാണ് അടുത്ത ദിവസത്തേക്കും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ മനസിനും ശരീരത്തിനും കഴിയൂ.
ഉറക്കമില്ലായ്മ, ഉറക്കപ്രശ്നങ്ങള്‍ എന്നിവയെല്ലാം നമ്മെ പല രീതിയിലും ബാധിക്കാം. ഇത് നിസാരമായ ഒന്നല്ല. ക്രമേണ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ആരോഗ്യാവസ്ഥകളിലേക്ക് ഉറക്കമില്ലായ്മ നമ്മെ എത്തിക്കാം.
എന്നാല്‍ ഒരു മുതിര്‍ന്ന വ്യക്തി രാത്രിയില്‍ എത്ര മണിക്കൂര്‍ ആണ് ഉറങ്ങേണ്ടത് എന്ന് ചോദിച്ചാല്‍ ഇപ്പോഴും ഇതിന് കൃത്യമായി ഉത്തരം നല്കാന് കഴിയാത്തവരുണ്ട്. മുതിര്‍ന്ന ഒരാള്‍ രാത്രിയില്‍ ശരാശരി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് നാല്പത് മുതല്‍ അങ്ങോട്ട് പ്രായമുള്ളവര്‍.
‘നേച്ചര്‍ ഏജിംഗ്’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 38 മുതല്‍ 73 വരെ പ്രായമുള്ള അഞ്ച് ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചാണേ്രത ഗവേഷകര്‍ ഈ പഠനം നടത്തിയത്. ഉറക്കമില്ലായ്മ എത്തരത്തിലാണ് വ്യക്തികളെ ബാധിക്കുകയെന്നതായിരുന്നു ഇവരുടെ ഗവേഷണവിഷയം.
ഒപ്പം തന്നെ ഉറക്കം കൂടിയാല്‍ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ചും ഇവര്‍ വിശദമായി ഗവേഷണം നടത്തിയിരിക്കുന്നു. ഉറക്കം ഒരുപാട് കൂടിപ്പോയാലും അത് ശാരീരിക-മാനിസകാരോഗ്യത്തിന് നല്ലതല്ലെന്ന് അടിവരയിട്ട് പറയുന്നുണ്ട് ഗവേഷകര്‍.
ഉറക്കമില്ലായ്മ, അല്ലെങ്കില്‍ ആഴത്തിലുള്ള ഉറക്കം പതിവായി ലഭിക്കാതിരിക്കുന്നത് എല്ലാം പ്രധാനമായും തലച്ചോറിന്റെ പ്രവര്ത്തനത്തെയാണേ്രത ഗുരുതരമായി ബാധിക്കുക. ഇത്തരക്കാരില്‍ ഭാവിയില്‍ മറവിരോഗത്തിനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഉറക്കപ്രശ്നങ്ങള്‍ കാര്യമായും തലച്ചോറില്‍ ഓര്‍മ്മ സൂക്ഷിക്കുന്ന ഭാഗത്തെയാണേ്രത ബാധിക്കുന്നത്. അതുകൊണ്ടാണ് ഉറക്കപ്രശ്നങ്ങള്‍ ഓര്‍മ്മശക്തിയെ പ്രതികൂലമായി സ്വാധീനിക്കുന്നത്. നല്ലരീതിയില്‍ ചിന്തിക്കുന്നതിനും, പഠിക്കുന്നതിനും, ക്രിയാത്മകമായി മുന്നേറുന്നതിനുമെല്ലാം ഉറക്കം പ്രധാനം തന്നെ. എന്നുകരുതി ഉറക്കം അമിതമാകുന്നതും നല്ലതല്ലെന്ന് പഠനം ആവര്‍ത്തിച്ചുപറയുന്നുണ്ട്. എന്നാല്‍ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക