പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’യുടെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജും സംവിധായകന് ഷാജി കൈലാസും ടീസര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഒരു മിനിറ്റും 19 സെക്കന്റും മാത്രമുള്ള ടീസര്‍ മാസ്സ് ആക്ഷന്‍ രംഗങ്ങളോട് കൂടിയതാണ്. ചിത്രത്തിന്റെ ആദ്യ ടീസറും ശ്രദ്ധേയമായിരുന്നു. ചിത്രം ജൂണ്‍ 30ന് തിയേറ്ററുകളില്‍ എത്തും
ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം, ചിത്രത്തിന് കോടതിയുടെ സ്റ്റേ ഉണ്ടായിരുന്നു. കുരുവിനാക്കുന്നില്‍ കുറുവാച്ചന് എന്ന ജോസ് കുറുവാച്ചന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രത്തിനെതിരെ കുറുവാച്ചന് തന്നെയാണ് ഹര്‍ജി നല്‍കിയത്. ചിത്രം തനിക്ക് മാനസിക വിഷമതകള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.പിന്നീട് സ്റ്റേ കോടതി പിന്‍വലിക്കുകയായിരുന്നു. കടുവ എന്ന സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് നേരത്തെ തന്നെ ജോസ് കുരുവിനാക്കുന്നേലിന് അറിയാമായിരുന്നു.
2020ല്‍ സ്ക്രിപ്റ്റ് പൂര്‍ണമായും വായിച്ചിരുന്നു. എന്നാല്‍ സിനിമയ്ക്കെതിരെ ജോസ് അന്ന് എതിര്പ്പറിയിച്ചിരുന്നില്ല. കൂടാതെ മറ്റ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച തള്ളിക്കളഞ്ഞ ഹര്‍ജിയെക്കുറിച്ചും ജോസ് മനപ്പൂര്‍വ്വം മറച്ചു വെച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക