വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഏത് ആൻഡ്രോയിഡ് ഉപകരണത്തിൽ നിന്നും ഐഫോണിലേക്ക് (IPhone) ചാറ്റ് ഹിസ്റ്ററി, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. മെറ്റാ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് ചൊവ്വാഴ്ചയാണ് ഈ കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ പ്രഖ്യാപിച്ചത്.
ബുധനാഴ്ച മുതൽ ഈ സംവിധാനം ബീറ്റയില്‍ പുറത്തിറങ്ങുമെന്നും. എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കളിലേക്കും ഈ ഫീച്ചര്‍ എത്താൻ ഒരാഴ്ചയോളം എടുക്കുമെന്നും കമ്പനി അറിയിച്ചു. ”എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിലനിർത്തിക്കൊണ്ട് ഫോണുകൾക്കിടയിൽ സുരക്ഷിതമായി ഡാറ്റ കൈമാറാന്‍ സാഹായിക്കുന്ന ഈ ഫീച്ചര്‍. നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി, ഫോട്ടോകൾ, വീഡിയോകൾ, വോയിസ് മെസേജുകൾ എന്നിവ ആൻഡ്രോയിഡിനും ഐഫോണിനും ഇടയിൽ കൈമാറാന്‍ നിങ്ങളെ സഹായിക്കുന്നു” സുക്കർബർഗ് ഒരു ബ്ലോഗ്പോസ്റ്റിൽ പറഞ്ഞു.
“ഇത് ഏറ്റവും കൂടുതൽ ഉപയോക്താക്കള്‍ ആവശ്യപ്പെട്ട സവിശേഷതയാണ്. ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് മാറാനുള്ള കഴിവ് ഞങ്ങൾ കഴിഞ്ഞ വർഷം വാട്ട്സ്ആപ്പ് നല്‍യിരുന്നു. ഇപ്പോൾ ഐഫോണിലേക്കും ആൻഡ്രോയിഡില്‍ നിന്നും വാട്ട്സ്ആപ്പ് ഡാറ്റ മാറ്റാം” അദ്ദേഹം കൂട്ടിച്ചേർത്തു.
‘മൂവ് ടു ഐഒഎസ്’ ആപ്പ് ഉപയോഗിച്ച് ഐഫോൺ ഉപയോക്താക്കൾക്ക് അവരുടെ വാട്ട്സ്ആപ്പ് ഡാറ്റ മൈഗ്രേറ്റ് ചെയ്യാൻ കഴിയുമെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു.
ആൻഡ്രോയിഡ് ഫോണിൽ ‘Move to iOS’ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ, ആളുകൾക്ക് അവരുടെ ആന്‍ഡ്രോയ്ഡില്‍ നിന്ന് കോൺടാക്റ്റുകൾ, സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, ഇമെയിൽ അക്കൗണ്ടുകൾ, കലണ്ടറുകൾ, എന്നിവയുൾപ്പെടെ തങ്ങൾക്ക് ഏറ്റവും താൽപ്പര്യമുള്ള കാര്യങ്ങൾ സുരക്ഷിതമായി ഐഫോണിലേക്ക്. കൈമാറാൻ ഇത് ഉപയോഗിക്കാം.
ഈ ആപ്പ് ഉപയോഗിക്കാന്‍ ആൻഡ്രോയിഡ് ഉപയോക്താക്കൾ കുറഞ്ഞത് ആൻഡ്രോയിഡ് 5.0-ഉം അതിന് മുകളിലുള്ളതും ആയിരിക്കണം. ഐഒഎസ് ഉപയോക്താക്കൾ iOS 15.5-ഉം അതിനുമുകളിലും ഉള്ളവരായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക