കെ വത്സരാജ് വധക്കേസിൽ പിടിയിലായ ഏഴ് സിപിഐഎം പ്രവർത്തകരും കേസിൽ കുറ്റവിമുക്തരാണെന്ന് കോടതി വ്യക്തമാക്കി. പാനൂർ ആർഎസ്എസ് പ്രവർത്തകൻ കെ വത്സരാജ് വധക്കേസിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.
2007 മാര്‍ച്ച് നാലിനായിരുന്നു സംഭവം നടന്നത്. കെ ഷാജി, കിര്‍മാണി മനോജ്, വി പി സതീശന്, പ്രകാശന്, കെ ശരത്, കെ വി രാഗേഷ്, സജീവന് എന്നിവരെയാണ് സംഭവത്തിൽ കുറ്റവിമുക്തരാക്കിയത്.
ശ്വാസകോശാര്‍ബുദം: ശ്വാസകോശാര്‍ബുദമുള്ള രോഗികളില്‍ 10 ശതമാനം പേരില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ ഇവ
തലശ്ശേരി അഡീ.ജില്ലാ സെഷൻസ് കോടതിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തുവിട്ടത്. രാത്രി കിടന്നുറങ്ങുകയായിരുന്ന വല്‍സരാജിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുകയും തുടർന്ന് ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടക്കത്തിൽ ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ഈ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക