ദീർഘകാലം പ്രമേഹം ബാധിച്ചവർക്കും ഡയറ്റ് ചെയ്യുന്നവർക്കും ചില ജീവകങ്ങളും ലവണങ്ങളും കുറവുള്ളതായി പലപ്പോഴും കാണപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ജീവകം B 12 , ജീവകം D , സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ. ഇത് അവരുടെ ആരോഗ്യനിലയെ ബാധിക്കാൻ സാധ്യതയുണ്ട്.
ജീവകം B 12 – ഇതിന്റെ കുറവ് കാരണം ധാരാളം പ്രശ്നങ്ങളുണ്ടാവാം.
പ്രമേഹ മരുന്നായ മെറ്റ് ഫോമിൻ വളരെ കാലം കഴിച്ചവർക്കു B 12 ന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. മറ്റു കാരണങ്ങളാലും ഇതിൽ കുറവുണ്ടാകും.
പരിഹാരം:- ആട്, മാടുകളുടെ മാംസം, കക്കയിറച്ചി എന്നിവയിൽ ധാരാളം B 12 ജീവകമുണ്ട്. ഭക്ഷണത്തിൽ
ആട്, മാടുകളുടെ മാംസം, കക്കയിറച്ചി എന്നിവ ഉൾപ്പെടുത്തിയാൽ പരിഹരിക്കാം.
ജീവകം D – ഇതിന്റെ കുറവ് കാരണം അസ്ഥികൾക്ക് ബലക്ഷയം സംഭവിക്കും. എല്ലുകളിലെ കാൽസ്യം കുറയും. എല്ലുകളുടെ സാന്ദ്രത കുറയും.
പരിഹാരം:- തൊലിക്കടിയിലുള്ള കൊഴുപ്പിലടങ്ങിയിട്ടുള്ള കൊലെസ്റ്റെറോളാണു ജീവകം D യുടെ സ്രോതസ്സ്. ദിവസത്തിൽ 30 മിനിറ്റ് നേരം വെയിൽ കൊള്ളുകയാണെങ്കിൽ നമുക്കാവശ്യമുള്ള ജീവകം – D ഈ കൊഴുപ്പിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടും .
വെയിൽ അധികം കൊള്ളാത്ത ആളുകൾക്കിടയിൽ വൈറ്റമിൻ ഡി- യുടെ കുറവ് ധാരാളമായി കാണപ്പെടുന്നുണ്ട്. ധാരാളം പൂരിത കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുകയും അര മണിക്കൂർ വെയിൽ കൊള്ളുകയുമാണ് പരിഹാരം.
സോഡിയം :- ഇതിന്റെ കുറവ് കാരണം ക്ഷീണം, തളർച്ച, തലവേദന, പേശിവേദന തുടങ്ങി പല അസ്വസ്ഥതകളും അനുഭവപ്പെടാം.
പരിഹാരം:- അല്പം കറിയുപ്പ് കൂടുതൽ കഴിക്കുക. ഒരു ഗ്ലാസ് വെള്ളത്തിൽ കാൽ ടീസ്പൂൺ ഉപ്പും അല്പം ചെറുനാരങ്ങാ നീരും ചേർത്ത് കഴിക്കുക. ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങിനെ ചെയ്യുക.
പൊട്ടാസ്യം:- സോഡിയം കുറവ് കാരണം ഉണ്ടാവുന്ന മിക്ക പ്രശ്നങ്ങളും പൊട്ടാസിയത്തിന്റെ കുറവ് മൂലവുമുണ്ടാകാം.
പരിഹാരം:- ഇന്ദുപ്പ് ചേർത്ത നാരങ്ങാ വെള്ളം കുടിക്കുക. തേങ്ങ , പാലക്ക്, ബ്രോക്കോളി, ലെറ്റൂസ് എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തുക.
മഗ്നീഷ്യം:- ഇതിന്റെ കുറവു കാരണവും പല പ്രയാസങ്ങളും അനുഭവപ്പെടാം.
പരിഹാരം :- താഴെ പറയുന്നവ ഭക്ഷണത്തിൽ ഉൾപെടുത്തുക. വളരെ കുറവുണ്ടെങ്കിൽ മഗ്നീഷ്യം ഗുളികകൾ കഴിക്കാം. magnesium sulphate ലായനിയിൽ അര മണിക്കൂർ നേരം കാൽ മുക്കി വെച്ചാലും മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക