റോസിഗ്ലിറ്റാസോൺ എന്ന പ്രമേഹ മരുന്ന് കാരണമുണ്ടായ അപകടങ്ങളും പഠനത്തിൽ നിന്ന് വ്യക്തമായ സംഗതികളും വെച്ച് നോക്കുമ്പോൾ രക്തത്തിലെ പഞ്ചസാര കുറക്കുന്ന ഇത്തരം മരുന്നുകളുടെ സുരക്ഷിതത്വത്തിൽ ഗവേഷകർക്ക് സംശയമുണ്ടാകുന്നു. ഇൻസുലിൻ വർധനവാണ് ഇവിടെ പ്രശ്നക്കാരൻ.
ഇൻസുലിൻ വർദ്ധനവ് അളക്കുകയെന്നത് വളരെ സങ്കീർണമായ ഒരു കാര്യമാണ്. കാരണം രക്തത്തിൽ അതിന്റെ അളവ് എപ്പോഴും മാറിക്കൊണ്ടിരിക്കും. ഫാസ്റ്റിംഗ് ഇൻസുലിൻ പരിശോധന ഒരു പ്രശ്നപരിഹാരമാണ്. പക്ഷെ അതിനെ ബാധിക്കുന്ന ഒരു കാര്യമുണ്ട്. ഇൻസുലിൻ റെസിസ്റ്റൻസ്.
രക്തത്തിലെ അമിതമായ ഇൻസുലിൻ സാന്നിധ്യം പ്രശ്നമുണ്ടാക്കും എന്നത് 1924 മുതലേ വൈദ്യശാസ്ത്രത്തിന് അറിയാം. ഇൻസുലിൻ റെസിസ്റ്റൻസ് രക്തത്തിലെ ഇൻസുലിൻ വർധിപ്പിക്കുമെന്നും അറിയാം. അതേപോലെ തന്നെ രക്തത്തിൽ ഇൻസുലിൻ വർധിച്ചാൽ അത് ഇൻസുലിൻ റെസിസ്റ്റൻസിനും കാരണമാകും.
അമിതമായ ഇൻസുലിൻ ആണ് മെറ്റബോളിക് സിൻഡ്രോം ഉണ്ടാക്കുന്നത് എന്ന് മിക്കവാറും അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതായത് ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, കാൻസർ, പൊണ്ണത്തടി, അൽഷിമേഴ്സ് , ഫാറ്റി ലിവർ, പ്രമേഹം എന്നിവയുടെ അടിസ്ഥാന കാരണം രക്തത്തിൽ ഇൻസുലിൻ കൂടുന്നതാണ്.
കൊഴുപ്പു കോശങ്ങളല്ലാത്ത സ്ഥലത്തു അതായത് കരളിലും പേശികളിലും കൊഴുപ്പു അടിഞ്ഞു കൂടുന്നതാണ് (Ectopic fat) ഇൻസുലിൻ റെസിസ്റ്റൻസിനു കാരണം.
ഇൻസുലിൻ രക്തത്തിൽ കുറഞ്ഞാൽ ഈ കൊഴുപ്പും കുറയും. സ്വാഭാവികമായും ഇൻസുലിൻ റെസിസ്റ്റൻസും കുറയും.
ചുരുക്കത്തിൽ അമിതമായ ഇൻസുലിൻ സാന്നിധ്യമാണ് മെറ്റബോളിക് സിൻഡ്രോം ഉണ്ടാക്കുന്നത്. അവിടെയാണ് ഇൻസുലിൻ കുഴപ്പക്കാരനാവുന്നത്.
ഹൃദ്രോഗം, സ്ട്രോക്ക്, ധമനീരോഗങ്ങൾക്കു കാരണക്കാരനായ atherosclerosis നു കാരണം അമിത ഇൻസുലിൻ ആണ്. രക്തത്തിൽ ഇൻസുലിൻ കുറച്ചാൽ ഇത്തരം രോഗങ്ങൾക്ക് ശമനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക