തിരുവനന്തപുരം : ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരുടെ ചിത്രങ്ങള്‍ എഫ്ബിയില്‍ പോസ്റ്റ് ചെയ്ത ശേഷം ടാങ്കർ ലോറിയിൽ കാർ ഇടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു. ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ആയിരുന്നു അപകടം.
ഇന്നലെ രാത്രിയിലായിരുന്നു അപകടം ഉണ്ടായത്. നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും മകനുമാണ് മരിച്ചത്. അപകടം നടന്ന ഉടൻ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
അപടകം മനപൂർവം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാർ വിശദമായി പരിശോധിച്ചപ്പോൾ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക