മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യാൻ ട്രാവൽ ഏജൻസിയിലേക്ക് വിളിച്ചത് കണ്ണൂർ ഡിസിസി ഓഫിസിൽ നിന്നാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി.ദിവ്യ. ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പണം ഇതുവരെ ട്രാവൽ ഏജൻസിക്ക് നൽകിയിട്ടില്ലെന്നും പി.പി. ദിവ്യ ഫേസ്ബുക്കിലൂടെ ആരോപിച്ചു .
അതേസമയം, മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത്കോൺഗ്രസ് നേതാക്കളായ മൂന്നു പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിമാനത്തിൽ മുഖ്യമന്ത്രിയെ അക്രമിക്കാൻ പോയ യൂത്ത് കോൺഗ്രസ് ക്രിമിനലുകൾക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാൻ ട്രാവൽ ഏജൻസിയിലേക്ക് വിളിച്ചത് കണ്ണൂർ ഡിസിസിയിൽ നിന്ന്. ട്രാവൽ ഏജൻസിക്ക് ഇനിയും പണം നൽകിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക