കണ്ണൂർ: നിങ്ങളുടെ ചുറ്റും സംഭവിക്കുന്ന വാർത്തകളും വിശേഷങ്ങളും കണ്ടെത്താനും ലോകത്തിന്റെ ഏത് കോണിൽ നിന്നുമുള്ള വാർത്തകൾ ആകർഷകമായി അവതരിപ്പിക്കാനുമുള്ള കഴിവും താല്പര്യവും നിങ്ങൾക്കുണ്ടോ? എങ്കിൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 24×7 ലൈവ് ചാനലായ റിയൽ ന്യൂസ് കേരളയിൽ നിങ്ങൾക്ക് അവസരമുണ്ട്.
ന്യൂസ് ആങ്കർ, ന്യൂസ് ആങ്കർ ട്രെയിനി, വീഡിയോ എഡിറ്റർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്നിവരെ റിയൽ ന്യൂസിലേക്ക് ആവശ്യമുണ്ട്.
ന്യൂസ് ആങ്കർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ ക്യാമറക്ക് മുന്നിൽ നിന്നും സ്മാർട്ടായി സംസാരിക്കാൻ കഴിവുള്ളവരും സമാന മേഖലയിൽ ഒരു വർഷം മുൻപരിചയം ഉള്ളവരുമായിരിക്കണം. മുൻപരിചയം ഇല്ലാത്ത, ക്യാമറക്ക് മുന്നിൽ സ്മാർട്ടായി സംസാരിക്കാൻ കഴിവുള്ളവർക്ക് ന്യൂസ് ആങ്കർ ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ നിങ്ങളുടെ വർക്ക് വീഡിയോ ഉൾപ്പെടുത്താൻ മറക്കരുത്. കണ്ണൂർ ജില്ലയിലാണ് നിയമനം.
വീഡിയോ എഡിറ്റർ തസ്തികയിൽ അപേക്ഷിക്കുന്നവർ അഡോബ് പ്രീമിയർ അറിയാവുന്നവരും സമാന മേഖലയിൽ പരിചയമുള്ളവരും ആയിരിക്കണം.
മാർക്കറ്റിങ് എക്സിക്യൂട്ടീവ് മാരെ എല്ലാ ജില്ലകളിലേക്കും കമ്മീഷൻ വ്യവസ്ഥയിലാണ് ആവശ്യമുള്ളത്. നിലവിൽ മറ്റു ചാനലുകളിൽ ജോലിചെയ്യുന്നവർക്കും മിനിമം ഒരുവർഷം പ്രവർത്തിപരിചയമുളവർക്കും അപേക്ഷിക്കാം.
താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് നിങ്ങളുടെ ഫോട്ടോ പതിച്ച ബയോ ഡാറ്റ അയച്ചുതരിക. സബ്ജറ്റ് ലൈനിൽ അപേക്ഷിക്കുന്ന തസ്തിക രേഖപ്പെടുത്താൻ മറക്കാതിരിക്കുക. അല്ലെങ്കിൽ 9074154561 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അവസാന തീയതി: 25 ജൂൺ 2022.
പ്രതികരിക്കാൻ ഇവിടെ എഴുതുക