മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയുടെ വേഷത്തിലാണ് മിനിസ്ക്രീനിലേക്ക് എത്തിയതെങ്കിലും അശ്വതി പിന്നീട് അഭിനയരംഗത്തേക്കും ചുവടുവച്ചു. തന്റെ യുട്യൂബ് ചാനലിലൂടെ അശ്വതി പങ്കുവച്ചിരിക്കുന്ന പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്.
വിവാഹിതരാവാന്‍ പോകുന്ന ജോഡികള്‍ വിവാഹത്തിനു മുന്‍പ് പരസ്പരം സംസാരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നാണ് വീഡിയോയില്‍ അശ്വതി പറയുന്നത്. മാറുന്ന സമൂഹത്തില്‍ മാറ്റമില്ലാത്ത ചിന്താഗതികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും മാറ്റത്തിനൊപ്പം സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നവരെക്കുറിച്ചുമൊക്കെ അശ്വതി വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. സാമൂഹിക പ്രസക്തമായ കാര്യങ്ങള്‍ ഇത്ര മനോഹരമായി അവതരിപ്പിക്കാന്‍ അശ്വതിക്ക് എങ്ങനെ സാധിക്കുന്നുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക