നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണല്ലോ പച്ച നിറത്തിലുള്ള പച്ചക്കറികൾ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുവെന്നത്. അതുകൊണ്ടുതന്നെ ഇത് നമ്മൾ ധാരാളം കഴിക്കണം. പ്രത്യേകിച്ചും പ്രമേഹ രോഗികൾ. ഇന്ന് നമുക്ക് അത്തരത്തിലുള്ള ഒരു പച്ചക്കറിയെ കുറിച്ച് അറിയാം ഇത് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ഉത്തമമാണ്. ആ പച്ചക്കറി ഏതെന്ന് അറിയണ്ടേ?
പ്രമേഹരോഗികൾ ഈ പച്ചക്കറി കഴിക്കണം
ഇവിടെ പറയുന്ന പച്ചക്കറി മറ്റൊന്നുമല്ല നമ്മുടെ കോവയ്ക്കയെ കുറിച്ചാണ്. ആദ്യകാലങ്ങളിൽ ഇത് ഏഷ്യയിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലുമാണ് കൃഷി ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ഇതിനെ നമുക്ക് ലോകമെമ്പാടും കാണാൻ സാധിക്കും. ഇത് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് മാത്രമല്ല ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു.
കോവയ്ക്കയിൽ കാൽസ്യം, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ആൻറി ബാക്ടീരിയൽ, ആന്റിഓക്സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
1. പ്രമേഹത്തിന് ഫലപ്രദമാണ്
പ്രമേഹം (Diabetes) ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഒരു ഗുരുതരമായ പ്രശ്നമായി മാറികൊണ്ടിരിക്കുകയാണ്. ഇതിന് ശരിക്കുമൊരു പ്രതിവിധി ഇന്നുവരെ കണ്ടെത്തിയിട്ടില്ല, എങ്കിലും ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ കഴിയും. ശരിക്കും പറഞ്ഞാൽ കോവയ്ക്ക കഴിക്കുന്നത്തിലൂടെ ആൻറി-ഹൈപ്പർ ഗ്ലൈസെമിക് ഇഫക്റ്റുകൾ ഉണ്ടാകും അത് പ്രമേഹ രോഗികളുടെ പ്രശ്നങ്ങൾ കുറയ്ക്കും.
2. ഹൃദ്രോഗം തടയൽ
പ്രമേഹം പോലെതന്നെ ഹൃദയാഘാതവും ഇന്ത്യയിൽ വളരെ ഗുരുതരമായ ഒരു രോഗമായി മാറിയിരിക്കുകയാണ്. ഇത് ഓരോ വർഷവും നിരവധി ആളുകളുടെ ജീവൻ കവർന്നെടുക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ നിങ്ങളും കോവയ്ക്ക കഴിച്ചാൽ അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദ്രോഗങ്ങളെ അകറ്റാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക